Saturday, 3 January 2026

വെനസ്വേലയിൽ സ്‌ഫോടനം; സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു

SHARE


 
വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ സ്‌ഫോടനങ്ങളെന്ന് റിപ്പോർട്ടുകൾ. കാരക്കാസിൽ ഏഴ് സ്‌ഫോടനങ്ങളുടെ ശബ്ദവും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടതായി വാർത്താഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നഗരത്തിന്റെ തെക്കൻ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ. പ്രാദേശിക സമയം പുലർച്ചെ 1.50നാണ് ആദ്യ സ്‌ഫോടനമുണ്ടായതെന്ന് റിപ്പോർട്ടുകൾ.

മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനായി അമേരിക്കയുമായി കരാറിൽ ഏർപ്പെടാൻ തയാറാണെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കൻ ചാരസംഘടനയായ സി ഐ എ വെനസ്വേലയിലെ ബോട്ടുകളിലേക്ക് ലഹരിമരുന്ന് കയറ്റുന്ന കേന്ദ്രം ആക്രമിച്ചിരുന്നു. സെപ്തംബർ രണ്ടു മുതൽ ഇതുവരെ പസഫിക്കിലും കരീബിയൻ കടലിലും മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്ക 31 ബോട്ടുകൾക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളിൽ 107 പേർ കൊല്ലപ്പെട്ടിരുന്നു.

വെനസ്വേലയിലേക്ക് അകത്തേക്കും പുറത്തേക്കും പോകുന്ന എണ്ണ കപ്പലുകൾക്കും അമേരിക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിക്കോളാസ് മഡൂറോയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമേരിക്കൻ ആക്രമണങ്ങളെന്നാണ് വെനസ്വേല ആരോപിക്കുന്നത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.