Saturday, 24 January 2026

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ശങ്കർദാസിൻ്റെ അസുഖം കുറഞ്ഞു;ആശുപത്രിയിൽ നിന്നും ജയിലിലേക്ക് മാറ്റി

SHARE

 


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ, ആരോഗ്യനില വഷളായാൽ ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റണമെന്ന നിർദ്ദേശത്തോടെയാണ് ജയിലിലേക്ക് എത്തിച്ചത്. ജയിലിലെ ആശുപത്രി സെല്ലിലേക്കാണ് മാറ്റിയിരിക്കുന്നത്.

പ്രതി ചേർക്കപ്പെട്ട അന്നു മുതൽ ശങ്കരദാസ് ആശുപത്രിയിൽ തുടരുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ശങ്കരദാസിന്റെ മകൻ എസ്.പി. ആയതിനാലാണോ അന്വേഷണസംഘം ഇത്രയും ആനുകൂല്യം നൽകുന്നതെന്ന് ചോദിച്ച കോടതി, പ്രതിയെ ജയിലിലേക്ക് മാറ്റാത്തതിനെതിരെ കർശന നിലപാടാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ഇപ്പോൾ ജയിലിലേക്ക് മാറ്റുകയും ചെയ്തത്.

കേസിലെ പതിനൊന്നാം പ്രതിയായ ശങ്കരദാസ്, തന്ത്രിയും ഉദ്യോഗസ്ഥരും എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ശ്രീകോവിലിലെ സ്വർണ്ണ പാളികൾ ചെമ്പായി മാറിയെന്ന രേഖകളിൽ അന്ന് സംശയം തോന്നിയിരുന്നില്ലെന്നും, സ്വർണ്ണത്തിന്റെ തിളക്കം കുറഞ്ഞതിനാൽ വീണ്ടും സ്വർണ്ണം പൂശണമെന്ന ഉദ്യോഗസ്ഥ റിപ്പോർട്ട് അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വച്ച് പലതവണ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അടുപ്പമില്ല. ശബരിമലയുടെ പേരില്‍ യാതൊരു സാമ്പത്തിക ലാഭവും നേടിയിട്ടില്ലെന്നും ശങ്കരദാസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ശബരിമലയുടെ പേരിൽ താൻ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്നും മൊഴിയിലുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.