പെട്ടെന്ന് ഫ്‌ളയിറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പലരും നേരിടുന്ന ബുദ്ധിമുട്ടാണ് കൂടിയ നിരക്കിലുള്ള ടിക്കറ്റ് ചാര്‍ജ്. എന്നാല്‍ അല്‍പ്പം ആസൂത്രിതവും ശരിയായ സമയക്രമവും ഉണ്ടെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുളള അധിക ചെലവ് കുറയ്ക്കാന്‍ കഴിയും. ആഭ്യന്തര യാത്രയാണെങ്കിലും വിദേശയാത്രയാണെങ്കിലും വിമാന ടിക്കറ്റ് ബുക്കിംഗില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
യാത്രയ്ക്ക് ഒരു വര്‍ഷം മുന്‍പൊക്കെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഏറ്റവും കുറഞ്ഞ നിരക്ക് ഉറപ്പാക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്.കാലങ്ങള്‍ക്ക് മുന്‍പ് അങ്ങനെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല എന്നതാണ് വാസ്തവം. കാരണം എയര്‍ലൈനുകള്‍ ഡൈനാമിക് പ്രൈസിംഗ് ഉപയോഗിക്കുന്നു എന്നത് മനസിലാക്കേണ്ട കാര്യമാണ്.അതായത് ഡിമാന്‍ഡ്, എത്ര സീറ്റുകള്‍ അവശേഷിക്കുന്നു തുടങ്ങിയ തത്സമയ ഘടകങ്ങളെ അടിസ്ഥാനമാക്കി നിരക്കുകള്‍ കൂടുകയോ കുറയുകയോ ചെയ്യാം. അങ്ങനെയാണെങ്കിലും യാത്രാ തീയതിക്ക് മുന്‍പ് തന്നെ ബുക്കിംഗിനുള്ള പ്ലാനുകള്‍ തുടങ്ങാവുന്നതാണ്. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് യാത്രയ്ക്ക് ഏകദേശം 6-8 ആഴ്ച മുന്‍പ് ട്രാക്കിംഗ് ആരംഭിക്കാം. അന്താരാഷ്ട്ര യാത്രകള്‍ക്ക് പുറപ്പെടുന്ന തീയതിക്ക് 3-6 മാസം മുന്‍പ് ടിക്കറ്റ് ബുക്കിംഗിനുള്ള തിരച്ചില്‍ തുടങ്ങാം.
പ്രവര്‍ത്തിദിനങ്ങള്‍, സമയം എന്നിവ നോക്കിയുള്ള ബുക്കിംഗ്
ചൊവ്വ, ബുധന്‍
വിദഗ്ധരുടെ അഭിപ്രായത്തില്‍ ആഴ്ചമധ്യം, പ്രത്യേകിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ട്. കാരണം ആ സമയത്ത് അധികം ടിക്കറ്റ് ബുക്കിംഗ് ഉണ്ടാവാറില്ല.
അതിരാവിലെയോ രാത്രി വൈകിയോ
അതിരാവിലെയുള്ള സമയങ്ങളില്‍ തിരയുന്നത് ചിലപ്പോള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കാന്‍ സഹായിക്കും.
ഞായറാഴ്ച
ഞായറാഴ്ചകളില്‍ ബുക്ക് ചെയ്യുന്നത് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പുറപ്പെടുന്ന തീയതിക്ക് മുന്‍പ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുമോ?
സീറ്റുകള്‍ വിറ്റ് തീര്‍ന്നില്ല എങ്കില്‍ വിമാന യാത്ര പുറപ്പെടുന്ന സമയം അടുക്കുമ്പോള്‍ കുറഞ്ഞ നിരക്ക് ലഭിക്കും. എന്നിരുന്നാലും ദീപാവലി, വേനല്‍കാല അവധിദിവസങ്ങള്‍, ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെയുള്ള തിരക്കേറിയ സമയങ്ങള്‍ തുടങ്ങിയ അവസരങ്ങളിലൊക്കെ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കുകയേ ഉള്ളൂ. അതുകൊണ്ട് തിരക്കേറിയ ഇത്തരം ദിവസങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.