കൊച്ചി: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് നീതി ആയോഗിന്റെ പ്രശംസ. പദ്ധതിയെ രാജ്യത്തെത്തന്നെ ഏറ്റവും മികച്ച ഭവന പദ്ധതികളിൽ ഒന്നായി തെരഞ്ഞെടുത്തു. കുറഞ്ഞ ചിലവിൽ നടപ്പാക്കാവുന്ന പദ്ധതികളുടെ പട്ടികയിലാണ് ലൈഫ് മിഷനും നേട്ടമുണ്ടാക്കിയത്.
എ കോംപ്രഹൻസീവ് ഫ്രെയിംവർക്ക് ഫോർ അഫോർഡബിൾ ഹൗസിങ്' എന്ന റിപ്പോർട്ടിലാണ് പദ്ധതിക്ക് പ്രശംസയുള്ളത്. പദ്ധതിയെ 'ബഹുമുഖ സംയോജനവും സമൂഹാധിഷ്ഠിത മാതൃകയു'മെന്നുമാണ് ഈ റിപ്പോർട്ട് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ബന്ധപ്പെട്ട് ഒമ്പത് സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ മികച്ച പദ്ധതികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിന് പുറമെ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പദ്ധതികളും ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ സഹകരണ സംഘങ്ങളെ ഉപയോഗിക്കുന്നതിലും കേരളത്തെ പ്രശംസിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.