Saturday, 31 January 2026

ഇറാനില്‍ യുഎസ് ആക്രമണ സാധ്യത; സമാധാന ശ്രമങ്ങൾ സജീവമാക്കി സൗദി

SHARE


 
ഇറാനില്‍ യുഎസ് ആക്രമണത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കെ സമാധാന ശ്രമങ്ങള്‍ സജീവമാക്കി സൗദി അറേബ്യ. യുഎസ് വിദേശകാര്യ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതരുമായി സൗദി പ്രതിരോധ മന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള സംഘം ചര്‍ച്ച നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തിന്റെ സഹോദരനും പ്രതിരോധ മന്ത്രിയുമായ ഖാലിദ് ബിന്‍ സല്‍മാന്‍ ചര്‍ച്ചകള്‍ക്കായി യുഎസില്‍ എത്തിയത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, പ്രതിരോധ വകുപ്പ് സെക്രട്ടറി പീറ്റെ ഹെഗ്‌സേത് എന്നിവരുമായാണ് ഖാലിദ് ബിന്‍ സല്‍മാന്‍ ചര്‍ച്ച നടത്തിയത്. സൗദി വ്യോമാതിര്‍ത്തികളും ഭൂപ്രദേശങ്ങളും ഇറാനെതിരായ ആക്രമണത്തിന് അമേരിക്കക്ക് വിട്ടുനല്‍കില്ലെന്ന് സൗദി അറേബ്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലുളള ഉറപ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറാന്‍ പ്രസിഡൻ്റിനെ അറിയിക്കുകയും ചെയ്തിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.