പ്രേക്ഷകനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബോളിവുഡ് ഫോക്ക്ലോർ ചിത്രം തുമ്പാഡ് ഇറങ്ങി 8 വർഷത്തിന് ശേഷം സംവിധായകൻ റഹി അനിൽ ബാർവേയുടെ രണ്ടാം ചിത്രം മായസഭയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. 5 കോടി മാത്രം മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസിൽ പരാജയമായെങ്കിലും പിന്നീട് ലോക സിനിമാപ്രേക്ഷകർ അണ്ടർറേറ്റഡ് മാസ്റ്റർപീസായി വാഴ്ത്തി.
സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന മായാസഭയുടെ ഷൂട്ടിങ് ആരംഭിച്ചത് 2018 ൽ ആയിരുന്നു. ജാവേദ് ജാഫെരി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വീണ ജാംകാർ, ദീപക് ധാംലെ, മുഹമ്മദ് സമദ് തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന് 3 മണിക്കൂറിലധികം ദൈർഘ്യം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ജനുവരി 30 ന് വേൾഡ് വൈഡ് ആയി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ മുഴുവൻ പേര് മായാസഭ : ദി ഹാൾ ഓഫ് ഇലൂഷൻ എന്നാണ്. ഒരു പ്രത്യേക തരാം മാഷ്ക്ക് ധരിച്ച് നിൽക്കുന്ന ജാവേദ് ജാഫെരിയുടെ ചിത്രമുള്ള പോസ്റ്റർ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മാഡ് മാക്സ് സിനിമ പരമ്പരയിലെ ഇമ്മോർട്ടൻ ജോയെ പോലെയുണ്ട് എന്നാണ് ചില ആരാധകർ കമന്റ് ചെയ്തത്.
ചിത്രത്തിലേത് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസാവും എന്നാണ് ജാവേദ് ജാഫെരി ചിത്രത്തെ പറ്റി പ്രതികരിച്ചിട്ടുള്ളത്. യാഥാർഥ്യവും അയഥാർഥ്യവുമായ പ്രമേയങ്ങളുടെ സങ്കലനമാണ് ചിത്രത്തിന്റെ കഥ പറച്ചിൽ രീതിക്കുള്ളത് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.