Thursday, 1 January 2026

ഡെലുലുവിന്റെ ക്യൂട്ട്നെസ്സും നിവിന്റെ ചിരിയും ; സർവ്വം മായയിലെ ഗാനം പുറത്ത്

SHARE



നിവിൻ പൊളി വീണ്ടും ബോക്സ്ഓഫീസിൽ വമ്പൻ തിരിച്ചു വരവ് നടത്തിയ സർവ്വം മായയിലെ പുതിയ ഗാനം റിലീസ് ചെയ്തു. അഖിൽ സത്യൻ സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്‍ ജസ്റ്റിൻ പ്രഭാകരൻ ആണ്. തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ട്ടിച്ച ജസ്റ്റിൻ ഹൃദയപൂർവ്വം എന്ന സത്യൻ അന്തിക്കാട്, മോഹൻലാൽ ചിത്രത്തിന് ശേഷം മകൻ അഖിൽ സത്യന് വേണ്ടിയും മനോഹര ഗാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

‘പുതു മഴ’ എന്ന ഗാനത്തിന് നിലവിൽ 5 ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ശക്തി ശ്രീ ഗോപാലൻ ആലപിച്ച ഗാനത്തിന്റെ വരികളൊരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഗാനരംഗത്തിൽ നിവിൻ പോളിയും റിയ ഷിബുവും തമ്മിലുള്ള രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നിവിൻ പോളിക്കും റിയ ഷിബുവിനുമൊപ്പം, അജു വർഗീസ്, പ്രീറ്റി മുകുന്ദൻ, ജനാർദ്ദനൻ തുടങ്ങിയ വമ്പൻ താനിരയും സർവ്വം മായയിൽ അണിനിരക്കുന്നുണ്ട്. സർവ്വം മായ ഇതിനകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ഏറെ കാലത്തിനു ശേഷം വമ്പൻ ബോക്സോഫീസ് വിജയങ്ങൾ നേടാനാകാതെ പോയ നിവിൻ പോളിയുടെ വമ്പൻ തിരിച്ചുവരവ് ആണ് ചിത്രമെന്നാണ് ചിത്രം കണ്ടിരുങ്ങുന്ന ഓരോ പ്രേക്ഷകന്റെയും അഭിപ്രായം.

ഫയർ ഫ്ലൈ ഫിലിമ്സിന്റെയും, അഖിൽ സത്യൻ ഫിലിമ്സിന്റെയും ബാനറുകളിൽ അഖിൽ സത്യൻ, അജയകുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് സർവ്വം മായ നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധായകനാകുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് അഖിൽ സത്യനും രതിൻ രാധാകൃഷ്ണനും ചേർന്നാണ്. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.