Monday, 19 January 2026

ഇന്നും സ്വര്‍ണവില വര്‍ധിച്ചു..

SHARE


 
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നേരിയ വിലക്കുറവ് ഇടയ്ക്ക് ഉണ്ടാകുന്നുണ്ടെങ്കിലും തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത. രൂപയുടെ മൂല്യത്തിലെ ഇടിവ്, പലിശനിരക്കിലെ മാറ്റം, വിപണിയിലെ ആശങ്കകള്‍, ഡിജിറ്റല്‍ സ്വര്‍ണ ഇടപാടിലെ വ്യത്യാസം ഇവയെല്ലാം സ്വര്‍ണവില കൂടാന്‍ കാരണമാണ്.

സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ വര്‍ധിച്ച് 13,335 രൂപയില്‍ എത്തിയിട്ടുണ്ട്. പവന് 1,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില 1,06,840 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ വര്‍ധിച്ച് 10,975 രൂപയിലെത്തിയിട്ടുണ്ട്. 18 ഗ്രാം ഒരു പവന്‍ സ്വര്‍ണത്തിന് പവന് 87, 800 രൂപയാണ് വിപണിവില കഴിഞ്ഞ ദിവസം 86,680 രൂപയായിരുന്നു. പവന് 1,144 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ട്. ഒരു ഗ്രാം വെളളിക്ക് 305 രൂപയാണ് ഇന്നത്തെ വില. 10 ഗ്രാമിന് 3,050 രൂപയും. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 295 രൂപയും 10 ഗ്രാമിന് 2950 രൂപയുമായിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.