Tuesday, 20 January 2026

പാലാ തൊടുപുഴ റൂട്ടിൽ പിഴക് പാലം ജംഗ്ഷനിൽ പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

SHARE

 


പാലാ തൊടുപുഴ റൂട്ടിൽ പിഴക് പാലം ജംഗ്ഷനിൽ പാലത്തിന് സമീപം രാവിലെ 8ന് (20/1/26) ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
ജംഗ്ഷനിൽ കടനാട് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച കാറും തൊടുപുഴയിൽ നിന്നും പാലായ്ക്ക് പോയ ബൈക്കും ഇടിക്കുകയായിരുന്നു.
കാറിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പുറകിൽ പോയി ഇടിച്ചു നിന്നു. ബൈക്ക് യാത്രികൻ മാനത്തൂർ കളപ്പുരയ്ക്കൽ ആരോമലിന് ഗുരുതര പരിക്ക്. കാർ ഓടിച്ചിരുന്ന വ്യക്തിക്കും പരിക്കുകൾ ഉണ്ട്. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അമിത വേഗത എല്ലാം അപകടത്തിലേക്ക് നയിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. പാലം ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പരിക്കേറ്റ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.