Tuesday, 6 January 2026

ബില്ല് അടച്ചില്ല; പാലക്കാട് ആർടിഒ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

SHARE



പാലക്കാട്: മോട്ടോർ വാഹന വകുപ്പ് പാലക്കാട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ വെെദ്യുതി വിഛേദിച്ച് കെഎസ്ഇബി. വെെദ്യുതി ബില്ല് അരലക്ഷം രൂപ കടന്ന് കുടിശികയായ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നടപടി. രണ്ടാം തീയതിയാണ് ഫ്യൂസ് ഊരിയത്. അന്ന് മുതൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് കൂരിരുട്ടിലും മൊബെെൽ ഫോണിന്റെ വെളിച്ചത്തിലുമാണ്. ആകെ അടയ്ക്കേണ്ടിരുന്നത് 55,​476 രൂപയാണ്.

പാലക്കാട് ജില്ലയിലെ ആറ് താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകളും നിരീക്ഷിക്കുന്നത് ഇവിടെയാണ്. വെെദ്യുതി വിഛേദിച്ചതോടെ ഇവ പ്രവർത്തനരഹിതമായി. ആകെയുള്ള അഞ്ച് ഇലക്ട്രാണിക് വാഹനങ്ങളും കട്ടപ്പുറത്തായതോടെ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡുകളുടെ പ്രവർത്തനവും നിശ്ചലമായി

എഐ ക്യാമറകളിലൂടെയും സ്‌ക്വാഡുകളുടെ നേരിട്ടുള്ള പരിശോധനയിലും പിടികൂടുന്ന ഗതാഗത നിയമലംഘനത്തിനും പിഴത്തുകയും മറ്റുമായി മാസം രണ്ടരക്കോടി രൂപയുടെ വരുമാനം സർക്കാരിന് നൽകുന്ന ഓഫീസാണ് ഇത്. നേരത്തെ ഓഫീസ് മെയ്ന്റനൻസ് ചുമതലയുള്ള കെൽട്രോൺ അടച്ചിരുന്ന വെെദ്യുതി ബിൽ കഴിഞ്ഞ വർഷം ജനുവരി മുതലാണ് മോട്ടോർ വാഹന വകുപ്പിന് കെെമാറിയത്. ബിൽ കൃത്യമായി അടച്ചിരുന്നെങ്കിലും നവംബർ മുതൽ കുടിശികയായി. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.