Saturday, 3 January 2026

മൂന്നാറിന് പുതുവ‌ർഷ സമ്മാനം നൽകി കെഎസ്‌‌ആർടിസി; ഇനി വരുമാനം ഇരട്ടിക്കും

SHARE


 

ഇടുക്കി: പുതുവർഷ സമ്മാനമായി മൂന്നാറിന് ലഭിച്ച കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ റോയൽ വ്യൂ ഡബിൾഡക്കർ ബസ് സർവീസ് ആരംഭിച്ചു. മൂന്നാർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ എ രാജ എംഎൽഎയാണ് ഉദ്ഘാടനം നിർവഹിച്ചത്. കെഎസ്‌ആർടിസി എംഡി പി എസ് പ്രമോജ് ശങ്കർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് മൂന്നാറിൽ ആദ്യത്തെ റോയൽ വ്യൂ ഡബിൾഡക്കർ ബസ് സർവീസ് തുടങ്ങിയത്. 1.25 കോടിയിലധികം വരുമാനമാണ് ഇതിലൂടെ കെഎസ്‌ആർടിസിക്ക് ലഭിച്ചത്.

റോയൽ വ്യൂ ഡബിൾഡക്കർ പുതിയ ബസിൽ താഴത്തെ നിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് സീറ്റ് ക്രമീകരണം. പുറം കാഴ്ചകൾ പൂ‌ർണമായി കാണാവുന്ന തരത്തിലാണ് രൂപകൽപന. മൂന്നാർ ഡിപ്പോയിൽ നിന്നാണ് സർവീസ് തുടങ്ങുന്നത്. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്‌റോഡ്, ആനയിറങ്കൽ എന്നിവിടങ്ങൾ സന്ദർശിച്ചതിനുശേഷം തിരികെ ഡിപ്പോയിലെത്തും. രാവിലെ 8,9,11.30, ഉച്ചയ്ക്ക് 12.30, വൈകിട്ട് 3,4 എന്നീ സമയങ്ങളിലാണ് സർവീസ് ഉള്ളത്. താഴത്തെ നിലയിൽ 200, മുകളിൽ 400 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ ഓൺലൈനായും നേരിട്ടും ബുക്ക് ചെയ്യാം

കെഎസ്‌ആർടിസി പാപ്പനംകോട് സെൻട്രൽ വർക്ക്‌സിലെ 30 തൊഴിലാളികൾ ചേർന്നാണ് ബസ് നിർമിച്ചത്. ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന്റേതാണ് ആശയം. പാപ്പനംകോട് സെൻട്രൽ വർക്ക്‌സിലെ പെയിന്ററായ മഹേഷാണ് റോയൽ വ്യൂ ബസിന്റെ ഡിസൈൻ ഒരുക്കിയത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.