Saturday, 31 January 2026

ഡ്രൈവിങ് ടെസ്‌റ്റ്‌ പാസാക്കാൻ ഏജന്റിലൂടെ കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിജിലൻസ് പിടിയിൽ

SHARE

 



ചേർത്തല: ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനായി ഏജന്റ് വഴി കൈക്കൂലി വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. ചേർത്തല ജോയിന്റ് സബ് ആർടി ഓഫീസിലെ എംവിഐ കെ.ജി. ബിജു ആണ് അറസ്റ്റിലായത്. ബിജുവിനായി തുക കൈപ്പറ്റിയ ഏജന്റ് ജോസിനെയും വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ബിജു താമസിക്കുന്ന ചേർത്തല എക്സ്റേ കവലയിലെ വീട്ടിൽ വെച്ചാണ് വിജിലൻസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇരുചക്ര വാഹന ലൈസൻസിന് 300 രൂപയും നാലുചക്ര വാഹനത്തിന് 400 രൂപയും വീതം ബിജു നിർബന്ധിച്ച് വാങ്ങിയിരുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കൈക്കൂലി നൽകാത്ത സ്കൂളുകളിലെ വിദ്യാർത്ഥികളെ ഇയാൾ മനഃപൂർവം പരീക്ഷയിൽ തോൽപ്പിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ജനുവരി ഒമ്പതിന് മുഹമ്മയിൽ നടന്ന ഡ്രൈവിങ് ടെസ്റ്റിൽ വിജയിച്ച അഞ്ച് പേരുടെ ലൈസൻസ് അനുവദിക്കാൻ 2500 രൂപ ഏജന്റ് ജോസിനെ ഏൽപ്പിക്കാൻ ബിജു നിർദ്ദേശിച്ചിരുന്നു. ഈ തുക വീട്ടിലെത്തി കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം ഇരുവരെയും പിടികൂടിയത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.