Tuesday, 27 January 2026

വിജയിയായ ഇന്ത്യ ലോകത്തെ സുസ്ഥിരവും സമ്പന്നവും സുരക്ഷിതമാക്കുന്നതില്‍ നിർണായകം: യൂറോപ്യന്‍ യൂണിയന്‍ മേധാവി

SHARE


 
ലോകത്തെ കൂടുതൽ സുസ്ഥിരവും സമൃദ്ധവും സുരക്ഷിതവുമാക്കുന്നതിൽ വിജയിയായ ഇന്ത്യ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ (EU chief Ursula Von der Leyen). റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്തതിനുശേഷം സോഷ്യൽ മീഡിയയിലൂടെയാണ് അവർ ഇന്ത്യയെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്കിടെയാണ് യൂറോപ്യൻ യൂണിയൻ മേധാവിയുടെ ഇന്ത്യാ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയ്‌ക്കൊപ്പമാണ് ഉർസുല റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള പ്രാധാന്യത്തെ കുറിച്ച് എടുത്തുകാട്ടുന്നതായിരുന്നു ഉർസുല പങ്കുവെച്ച പോസ്റ്റ്. വിജയിയായ ഇന്ത്യ ലോകത്തെ കൂടുതൽ സ്ഥിരതയുള്ളതും സമ്പന്നവും സുരക്ഷിതവുമാക്കുന്നുവെന്നും എല്ലാവർക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്നും അവർ കുറിച്ചു. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമാകാൻ സാധിച്ചത് തന്റെ ജീവിതത്തിലെ ഒരു ബഹുമതിയാണെന്നും ഉർസുല വോൺ പറഞ്ഞു.

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ അവർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി  ഉച്ചകോടിതല ചർച്ചകൾ നടത്തും. ദീർഘകാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച അന്തിമ പ്രഖ്യാപനവും ഈ കൂടിക്കാഴ്ചയ്ക്കുശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉർസുല വോണിനും കോസ്റ്റയ്ക്കും റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ആതിഥേയത്വം നൽകാനായതിൽ രാജ്യത്തിന് വലി അഭിമാനമുണ്ടെന്ന് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തെ എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് എക്‌സിൽ കുറിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയാണ് ഇത് വ്യക്തമാക്കുന്നതെന്നും മോദി പോസ്റ്റിൽ പറഞ്ഞു.
വിവിധ മേഖലകളിലായി ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ആഴത്തിലുള്ള ഇടപെടലിനും സഹകരണത്തിനും ഈ സന്ദർശനം കരുത്തേകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.