Saturday, 31 January 2026

പൗരസേവനങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം; കൈകോർത്ത് ഒമാനും യുഎഇയും

SHARE


 
പൗരസേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒമാനും യുഎഇയും കൈകോര്‍ക്കുന്നു. കോണ്‍സുലാര്‍ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ അബുദബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സംയുക്ത സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി.

കോണ്‍സുലാര്‍ സേവനങ്ങള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗത്തിലും കൃത്യതയോടെയും പൗരന്മാരിലേക്ക് എത്തിക്കും. ഇതിന് പുറമെ കോണ്‍സുലാര്‍ മേഖലയിലെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനായി അറിവുകളും അനുഭവങ്ങളും ഇരു രാജ്യങ്ങളും പരസ്പരം പങ്കുവെക്കും

സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കൃത്യമായ ഇടവേളകളില്‍ കൂടിയാലോചനകള്‍ നടത്താനും സംയുക്ത സംരംഭങ്ങളുടെ പുരോഗതി വിലയിരുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. പൗരന്മാരുടെ ആവശ്യങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റുന്ന ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഇത്തരം സഹകരണങ്ങള്‍ അനിവാര്യമാണെന്ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.