മൂന്നാം ബാലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചിന് മുമ്പിനെ രാഹുലിനെ കോടതിയിൽ ഹാജരാക്കും. അടൂരിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും മൊബൈൽഫോണുകളോ ലാപ്ടോപ്പോ കണ്ടെത്താനായില്ല. പത്തനംത്തിട്ട എആർ ക്യാമ്പിൽ മണിക്കൂറകളോളം ചോദ്യം ചെയ്തെങ്കിലും രാഹുലിന്റെ നിസ്സഹകരണം അന്വേഷണ സംഘത്തിന് തിരിച്ചടിയായി.
ബാലാത്സംഗം നടന്നുവെന്ന പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് 7 ഹോട്ടലിൽ മാത്രമാണ് രാഹുലുമായി തെളിവെടുപ്പ് നടത്തിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡി കാലാവധി നീട്ടി നൽകുന്നതിനായി അപേക്ഷ നൽകനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.പാലക്കാട്ട് എത്തിച്ച് തെളിവെടുക്കണമെന്നും എസ്ഐടി കോടതിയെ അറിയിക്കും.
അതേസമയം ബാലാത്സംഗക്കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. രണ്ടുദിവസം ചോദ്യം ചെയ്തിട്ടും മൊബൈൽ ഫോണുകളുടെ പാസ്‌വേര്‍ഡ് കൈമാറാനോ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എവിടെയാണെന്ന് പറയാനോ തയാറായിട്ടില്ല. ആവർത്തിച്ച് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥരോട് പാസ്‌വേര്‍ഡ് തരാൻ ആകില്ലെന്ന് രാഹുൽ ഉറപ്പിച്ചു പറഞ്ഞു. മൊബൈൽ ഫോണുകളിൽ തനിക്ക് അനുകൂലമായ തെളിവുകൾ ഉണ്ടെന്നും അവ അന്വേഷണസംഘം നശിപ്പിക്കും എന്നതിനാലാണ് പാസ്‌വേർഡ് കൈമാറാത്തത് എന്നാണ് രാഹുലിന്റെ വിശദീകരണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.