അധ്യാപക സംഘടനകളുടെ പ്രതിഷേധത്തില്‍ തുടര്‍ന്ന് അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പ് ഉത്തരവും മരവിപ്പിച്ചു.. സുപ്രീംകോടതിയില്‍ പുനഃ പരിശോധന ഹര്‍ജി നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപകര്‍ക്കുള്ള കെ-ടെറ്റ് പരീക്ഷക്ക് ശേഷം ഉത്തരവ് വീണ്ടും വ്യക്തത വരുത്തി ഇറക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനകളുടെ കൂടി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്, കെ – ടെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കി, രണ്ടാം ദിവസം അത് മരവിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സര്‍വീസിലുള്ള അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് അടക്കം കെ-ടെറ്റ് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കും.
40000 ത്തിലധികം അധ്യാപകരുടെ ജോലിയെയും പ്രമോഷനേയും ബാധിക്കുന്നതായിരുന്നു ഉത്തരവ്. അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കുന്നത് അനുഭവ സമ്പത്ത് കൂടിയാണ്. അനുഭവ സമ്പത്ത് ഉള്ളവരെ പിരിച്ചുവിടുന്നത് ഗുണനിലവാരം തകര്‍ക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇറങ്ങിയ 74 അധ്യാപക നിയമനത്തിനുള്ള പിഎസ്‌സി നോട്ടിഫിക്കേഷനിലും കെ-ടെറ്റില്‍ ഇളവ് നിലനിര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചെങ്കിലും, പിഎസ്‌സിയില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.