ഗുരുതരമായ പാർശ്വഫലങ്ങൾ ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി, 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ എല്ലാ മരുന്നുകളുടെയും നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചു.
രാജ്യത്തെ ഉന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ശുപാർശയെ തുടർന്നാണ് നിരോധനം. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് ഓറൽ ഡോസുകളുടെ ഉപയോഗം നിരോധിക്കുന്നത് തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ സർക്കാർ വ്യക്തമാക്കി. നിമെസുലൈഡ് ഉയർന്ന അളവിലുള്ള മരുന്നുകളുടെ ഉപയോഗം കരളിന്റെ പ്രവർത്തനത്തെയടക്കം ദോഷകരമായി ബാധിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിരോധനം ഉടനടി പ്രാബല്യത്തിൽ വരും. ഉയർന്ന അളവിലുള്ള നിമെസുലൈഡിന്റെ സുരക്ഷാ അപകടസാധ്യതകളെക്കുറിച്ചുള്ള ലഭ്യമായ തെളിവുകൾ അവലോകനം ചെയ്ത ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡുമായി കൂടിയാലോചിച്ചതിന് ശേഷമാണ് നിരോധനം ഏർപ്പെടുത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.