Monday, 5 January 2026

'മുൻഷി' അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു

SHARE

 



തിരുവനന്തപുരം:  മുൻഷിയെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ അഭിനേതാവായിരുന്ന ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. രാത്രി റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു.  കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീണുകിടക്കുന്നത് കണ്ട് യുവാക്കള്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏറെക്കാലം മുൻഷിയിലെ അഭിനേതാവായിരുന്നു തിരുവനന്തപുരം ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാർ.  തലമുണ്ഡം ചെയ്ത് കോഴിയെയും പിടിച്ചുനിൽക്കുന്ന ഹാസ്യ കഥാപാത്രമായിരുന്നു ഹരീന്ദ്രകമാര്‍ അവതരിപ്പിച്ചിരുന്നത്. 18 വര്‍ഷത്തോളം തുടര്‍ച്ചയായി മുൻഷിയിൽ അഭിനയിച്ചതിന് ഗിന്നസ് ബുക്കിലും ഹരീന്ദ്രകുമാര്‍ ഇടംപിടിച്ചിട്ടുണ്ട്. മുൻഷിയിലെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് ഹരീന്ദ്രകുമാറിന്‍റേത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.