Saturday, 31 January 2026

കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ വൻതീപിടിത്തം; സംഭവം ഇന്ന് പുലർച്ചെയോടെ

SHARE


 

കാസർകോട്: അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. മാർക് വുഡ് ഫാക്ടറിയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു തീ ആളിപടർന്നത്. കാസർകോട്, ഉപ്പള, കു​റ്റിക്കോൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ പത്ത് ഫയർഫോഴ്സ് യൂണി​റ്റുകളാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വളപട്ടണം കീരിയാട്ട് പ്ലൈവുഡ് ഫാക്ടറിയിലും വൻതീപിടിത്തമുണ്ടായിരുന്നു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീ പടർന്നത്. പ്ലൈവുഡ് ഉണ്ടാക്കേണ്ട അസംസ്കൃതവസ്തുക്കൾ കത്തിനശിച്ചു. ഒരുകോടിയിലേറെ രൂപയുടെ നാശനഷ്ടമാണുണ്ടായത്. തീപിടിത്തതിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

പുതിയ ദേശീയപാത 66ൽ വളപട്ടണം പാലം വരുന്ന ഭാഗത്തുള്ള കീരിയാട്ടെ സെഞ്ച്വറി പ്ലൈവുഡിൽ വിനീർ, പശബാരൽ, 100 ചാക്ക് മൈദ തുടങ്ങിയ അസംസ്കൃത വസ്തുക്കളാണ്‌ കത്തിനശിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇവ കൊണ്ടുവന്നതെന്ന് ഉടമ കെ എസ് അബ്ദുൾ സത്താർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.