Friday, 2 January 2026

'ഭർതൃവീട്ടുകാർ തന്നെ പ്രശ്നക്കാരിയാക്കി',രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി

SHARE


കണ്ണൂർ: കണ്ണൂർ രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ നീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് യുവതി. കുട്ടികളെ നഷ്ടമായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ബന്ധുക്കൾക്കിടയിലും നിന്ന് രൂക്ഷമായ വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് 27കാരി മനസ് തുറന്നത്. കുട്ടികളെ 27കാരിയായ അമ്മയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവിന് പിന്നാലെയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ ഭർത്താവും ഭർതൃമാതാവും ജീവനൊടുക്കിയത്. ഇതിന് പിന്നാലെ സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളുടെ പേരിൽ നടന്ന ദാരുണ സംഭവമെന്നതടക്കമുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. കുട്ടികളുടെ താൽപര്യം പോലും പരിഗണിക്കാതെ കോടതി നടത്തിയ ഇടപെടലിനെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനം രൂക്ഷമായിരുന്നു. ഇതിനിടയിലാണ് നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങളേക്കുറിച്ചും തനിക്ക് നേരിട്ട നീതി നിഷേധത്തേക്കുറിച്ചും കാലങ്ങളായി നടന്നിരുന്ന ഗാർഹിക പീഡനങ്ങളേക്കുറിച്ചും കണ്ണൂർ സ്വദേശിനി വിശദമാക്കുന്നത്. 
 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.