Tuesday, 6 January 2026

ഫേസ്ബുക്ക് ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ ഹരിയാനക്കാരൻ അറസ്റ്റില്‍

SHARE


 
ഹരിയാനയിലെ അംബാലയിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന്റെയും വ്യോമസേനയുടെയും തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാൻ ചാരസംഘടനയ്ക്ക് കൈമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെയുള്ള 'ഹണിട്രാപ്പിൽ' കുടുങ്ങിയാണ് ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. സഹാ പോലീസ് സ്റ്റേഷൻ പരിധിയിലെ സബ്ഗ ഗ്രാമവാസിയായ സുനിൽ എന്ന 31 കാരനാണ് പിടിയിലായത്. അംബാല കന്റോൺമെന്റ് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് ഇയാളെ ഉദ്യോഗസ്ഥർ പിടികൂടിയത്.

അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ ഏഴ് മാസമായി സുനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പാകിസ്ഥാൻ ഹാൻഡ്‌ലർമാരുമായി നിരന്തര സമ്പർക്കത്തിലായിരുന്നു. ഒരു സ്ത്രീയുടെ പേരിൽ നിർമിച്ച വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴിയാണ് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഇയാളെ വലയിലാക്കിയത്.
ഒരു സ്വകാര്യ കരാറുകാരന് കീഴിൽ ജോലി ചെയ്തിരുന്ന സുനിലിന് വ്യോമസേനാ താവളത്തിലേക്ക് സ്ഥിരമായി പ്രവേശനം ഉണ്ടായിരുന്നു. വിവിധ സൈനിക യൂണിറ്റുകളിലെ നിർമാണ പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന സൂപ്പർവൈസറായാണ് ഇയാൾ അവിടെ ജോലി ചെയ്തിരുന്നത്. ഈ സാഹചര്യം മുതലെടുത്താണ് സുനിൽ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയത്.  സൈനിക യൂണിറ്റുകളുടെ കൃത്യമായ സ്ഥാനങ്ങൾ, സൈനിക നീക്കങ്ങൾ, വിന്യാസം  എന്നിവയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ സുനിൽ പാകിസ്ഥാന് കൈമാറിയതായാണ് ആരോപണം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.