കൊല്ലം: ആയൂര്‍- കൊട്ടാരക്കര റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡോണ്‍ ബോസ്‌കോയാണ് മരിച്ചത്. ഡോണ്‍ബോസ്‌കോയുടെ മൃതദേഹം നിലവില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന്‍ വെട്ടിപ്പൊളിച്ചായിരുന്നു പുറത്തെടുത്തത്.
ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു ആയൂര്‍- കൊട്ടാരക്കര റോഡിലെ വയയ്ക്കല്‍ ജംഗ്ഷനില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്ന് വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ഒരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അതിന് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.