മസ്‌കറ്റ്: കേരളത്തിൽ നിന്നുള്ള കോഴി ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഒമാൻ നിരോധനം ഏർപ്പെടുത്തി. വെറ്റിനറി അധികാരികളുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. റോയൽ ഡിക്രി നമ്പർ 45/2004 പ്രകാരം പുറപ്പെടുവിച്ച വെറ്റിനറി ക്വാറന്റൈൻ നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളും അടിസ്ഥാനമാക്കിയുള്ള നടപടിയാണിതെന്ന് കാർഷിക മന്ത്രാലയം അറിയിച്ചു
പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയായാണ് ഇറക്കുമതി നിരോധനം. നിലവിലെ വിലക്കിനുള്ള സാഹചര്യങ്ങളും കാരണങ്ങളും നീങ്ങുന്നതുവരെ നടപടി തുടരും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഇറക്കുമതിക്ക് നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
ഹീറ്റ് ട്രീറ്റ്മെന്റ് നടത്തിയതോ മറ്റു രീതിയിൽ പ്രോസസ് ചെയ്‌തതോ ആയ ഉത്പന്നങ്ങൾക്ക് ഈ നിരോധനം ബാധകമല്ലെന്ന് ലോക മൃഗാരോഗ്യ സംഘടന ടെറസ്‌ട്രിയൽ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യവും കാർഷിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.