അരൂർ: അരൂർ-തുറവൂർ പ്രദേശങ്ങളിലെ എട്ട് റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച അരിയിൽ പുഴുക്കളെയും മാലിന്യങ്ങളും കണ്ടെത്തി. മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ എത്തിച്ച അരിയിലാണ് ഇത്തരത്തിൽ പുഴുക്കളും മാലിന്യവും നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. പുഴുവിനെ കണ്ടതോടെ അരി വാങ്ങാൻ എത്തിയവർ റേഷൻ കടകളിൽ നിന്നും അരി വാങ്ങാതെ മടങ്ങി.
എഴുപുന്ന, കോങ്കേരി പാലത്തിന് സമീപമുള്ള റേഷൻ കടയിൽ നിന്ന് അരി വാങ്ങാൻ എത്തിയവർ പ്രതിഷേധത്തോടെയാണ് മടങ്ങിയത്. മുഴുവനായും കട്ടപിടിച്ച അവസ്ഥയിലായിരുന്നു മിക്ക ചാക്കുകളും. ഈ അരിയിലാണ് നിറയെ പുഴുക്കളെ കണ്ടെത്തിയത്. ഡിസംബർ അവസാന ആഴ്ചയാണ് തുറവൂരിലും എഴുപുന്നയിലുമുള്ള ഗോഡൗണുകളിൽ നിന്ന് മാലിന്യം നിറഞ്ഞ അരി എത്തിച്ചത്.
അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡ്
സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡ് ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചെന്ന് മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടാം എൽഡിഎഫ് സർക്കാർവന്നശേഷം 58,487 മഞ്ഞ (എഎവൈ) കാർഡുകളും, 5,45,358 പിങ്ക് (പിഎച്ച്എച്ച്) കാർഡുമടക്കം 6,03,845 മുൻഗണനാ കാർഡ് വിതരണം ചെയ്‌തു. റേഷൻ മസ്‌റ്ററിങ് പൂർത്തിയായപ്പോൾ മുൻഗണനാ കാർഡിൽനിന്ന് ഒരുലക്ഷം കുടുംബങ്ങൾ ഒഴിവായി. ഇതിലേക്ക് അർഹതയുണ്ടെന്ന് കണ്ടെത്തിയ 56,932 എസ്‌സി, 2046 എസ്‌ടി, ശേഷിക്കുന്നവ പൊതുവിഭാഗം (നീല, വെള്ളകാർഡുകൾ) എന്നിവയിലെ അർഹരായവർക്ക് നൽകും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.