Tuesday, 6 January 2026

പത്മകുമാറിനെ തിഹാർ ജയിലിലേക്കയക്കട്ടെ, അയ്യപ്പസംഗമത്തെ തകർക്കലായിരുന്നു പോറ്റിയുടെ ലക്ഷ്യം'; രാജു എബ്രഹാം

SHARE

 

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിനെ തിഹാർ ജയിലിലേക്കയക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. യുഡിഎഫിന്റെ ബഡാ നേതാക്കളാണ് പോറ്റിയെ ശബരിമലയിൽ കയറ്റിയത് എന്നും 2007ൽ പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്താണ് പോറ്റി ക്ഷേത്രത്തിൽ കയറിക്കൂടിയത് എന്നും രാജു എബ്രഹാം പറഞ്ഞു. ഡൽഹിയിൽ പോയി സോണിയാഗാന്ധിയെ കണ്ട് ബ്രേസ്‌ലെറ്റ് കെട്ടിക്കൊടുത്തത് സിപിഐഎം നേതാക്കൾ അല്ല എന്നും പി കെ ചന്ദ്രാനന്ദന്റെ കാലം മുതൽ ഏറ്റവും കൂടുതൽ വികസനം നടത്തിയത് സിപിഐഎം ആണെന്നും രാജു എബ്രഹാം പറഞ്ഞു.പത്മകുമാർ ചെയ്ത കുറ്റം എന്താണെന്നത് അറിഞ്ഞുകഴിഞ്ഞാൽ പാർട്ടി കൃത്യമായി നടപടി സ്വീകരിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി. സസ്പെൻഡ് ചെയ്യണോ പുറത്താക്കണോ എന്നത് ചെയ്ത കുറ്റത്തിൻ്റെ ആഴം അറിഞ്ഞ ശേഷം തീരുമാനിക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കണമെങ്കിൽ വലിയ കുറ്റം ചെയ്യണം. ഇപ്പോൾ പുറത്തുവന്നത് ഗൂഢാലോചന മാത്രമാണെന്നും രാജു എബ്രഹാം വ്യക്തമാക്കി.ശബരിമല ആഗോള അയ്യപ്പസംഗമത്തെ തകർക്കാനായിരുന്നു സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ലക്ഷ്യമെന്നും രാജു എബ്രഹാം വിമർശിച്ചു. ഹൈക്കോടതിയിൽ കേസ് വന്നത് ഉണ്ണികൃഷ്ണൻ പോറ്റി കാരണമാണ്. ശബരിമലയിൽ തൊടാൻ ഇനി ഒരുത്തനും ധൈര്യപ്പെടരുത്. കേസ് ഒരിക്കലും സിപിഐഎമ്മിന് തിരിച്ചടിയാകില്ലെന്നും മുഖം നോക്കാതെയുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചത് എന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.