മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ ഹൃദയസ്പർശിയായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മെക്സിക്കോയിലെ ഒരു ഷോപ്പിംഗ് മാളിൽ കയറി തനിക്കിഷ്ടപ്പെട്ട ഒരു പാവയെ കടിച്ചെടുത്ത തെരുവുനായയുടെയും, അവനെ സഹായിക്കാൻ മുന്നോട്ടുവന്ന ഒരുകൂട്ടം മനുഷ്യരുടെയും ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സ് കീഴടക്കുകയാണ്. മെക്സിക്കോയിലെ മെറിഡയിലുള്ള 'പ്ലാസ ലാസ് അമേരിക്കാസ്' മാളിലെ ഒരു കടയിലാണ് സംഭവം നടന്നത്. കടയ്ക്കുള്ളിൽ കയറിയ നായ അവിടെ ഇരുന്ന ഒരു പാവ കടിച്ചെടുക്കുകയായിരുന്നു. കടയിലെ ജീവനക്കാർ പാവ തിരികെ വാങ്ങാൻ ശ്രമിച്ചെങ്കിലും നായ അത് വിട്ടുനൽകാൻ തയ്യാറായില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ പാവയും മുറുകെ പിടിച്ചു നിൽക്കുന്ന നായയുടെ ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു. നായയുടെ ഈ നിഷ്കളങ്കമായ പ്രവൃത്തി കണ്ടതോടെ അവിടെ ഉണ്ടായിരുന്ന ജീവനക്കാർക്ക് അവനെ വെറും കയ്യോടെ പറഞ്ഞയക്കാൻ മനസ്സു വന്നില്ല. പകരം, അവിടെയുണ്ടായിരുന്ന കുറച്ചുപേർ ചേർന്ന് പണം നൽകി ആ പാവ നായയ്ക്കായി വാങ്ങി നൽകുകയായിരുന്നു. തനിക്ക് ലഭിച്ച സമ്മാനവുമായി വാലാട്ടി സന്തോഷത്തോടെ ഓടിപ്പോകുന്ന നായയുടെ വീഡിയോ 'StreetdogsofBombay' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വൈറലായത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

.png)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.