Friday, 2 January 2026

വൃക്ഷങ്ങളിൽ കുടികൊള്ളുന്ന ദൈവികത; കണ്ണൂർ തൂണോളിലൈനിൽ ഭക്തിനിർഭരമായി അശ്വത്ഥനാരായണ പൂജ

SHARE




പതിനൊന്നാം വര്‍ഷവും വൃക്ഷ പൂജ നടത്തി ചെട്ടിയാര്‍കുളം നിവാസികള്‍. ബ്രഹ്‌മാവും വിഷ്ണുവും മഹേശ്വരനും കുടികൊള്ളുന്നതായി വിശ്വസിക്കപ്പെടുന്ന വൃക്ഷ രാജാവാണ് അരയാല്‍.പ്രകൃതിയുമായുള്ള സഹജീവിതത്വത്തിൻ്റെ സന്ദേശവുമായി അശ്വത്ഥനാരായണ പൂജ നടത്തി തൂണോളിലൈന്‍ ചെട്ടിയാര്‍കുളം നിവാസികള്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് വടക്കുപടിഞ്ഞാറുള്ള തൂണോളിലൈന്‍ അരയാല്‍ത്തറയില്‍ മണ്‍ചിരാത് തെളിച്ചാണ് പൂജയ്ക്ക് തുടക്കമിട്ടത്.
വൃക്ഷരാജാവായ അരയാലിന് മുന്നില്‍ പത്ത് വര്‍ഷമായി നടത്തി വന്ന വൃക്ഷ പൂജയ്ക്ക് ഇത്തവണ ബിഹാറില്‍ നിന്നെത്തി വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസമാക്കിയ പതിനാല് കുടുംബങ്ങളിലെ അമ്മമാരാണ് നേതൃത്വം നല്‍കിയത്.
തുളസീദളമാലയും പുഷ്പമാല്യങ്ങളും കുരുത്തോലയും ചാര്‍ത്തി അലങ്കരിച്ച അരയാലിന് മുന്നില്‍ ഇരിങ്ങാലക്കുട ഗുരുപഥം ആചാര്യന്‍ പി.കെ. ഗോപാലകൃഷ്ണന്‍ തന്ത്രി മൂലമന്ത്രം ചൊല്ലി പൂജ ആരംഭിച്ചു. ബ്രഹ്‌മാവും വിഷ്ണുവും മഹേശ്വരനും കുടികൊള്ളുന്നതായി വിശ്വസിക്കപ്പെടുന്ന അരയാലിനടിയില്‍ തീര്‍ത്ഥനീര്‍ തെളിച്ച് അഭിഷേകം നടത്തി.
പ്രദേശത്ത് നൂറ്റാണ്ടുകളായി പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന അരയാലിന് കുട്ടികളുള്‍പ്പെടെയുള്ള ഭക്തര്‍ ഏഴു പ്രദക്ഷിണം പൂര്‍ത്തിയാക്കി വൃക്ഷരാജാവിനെ നമസ്‌കരിച്ചു. ആരതിയും തീര്‍ത്ഥവും പ്രസാദവും നടന്നതോടെ പൂജ സമാപിച്ചു.
 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.