Saturday, 31 January 2026

തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പില്ലെന്ന് സിബിഐ കുറ്റപത്രം; ഉപയോഗിച്ചത് കൃത്രിമ നെയ്യ്

SHARE

 


തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പില്ലെന്ന് സിബിഐ കുറ്റപത്രം. 2019-നും 2024-നും ഇടയിൽ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമ്മിക്കുന്നതിനായി വിതരണം ചെയ്ത നെയ്യിൽ പോത്തിറച്ചിയുടെ കൊഴുപ്പോ പന്നിക്കൊഴുപ്പോ ഉപയോഗിച്ചിട്ടില്ലെന്നാണ് സിബിഐ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ജനുവരി 23-ന് നെല്ലൂരിലെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

2024-ൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും ലഡുവിൽ മൃഗക്കൊഴുപ്പ് കലർന്നിട്ടുണ്ടെന്ന് ആരോപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. തുടർന്ന് സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക സിബിഐ സംഘമാണ് കേസ് അന്വേഷിച്ചത്.

അതേസമയം, ലഡു നിർമ്മാണത്തിന് ഉപയോഗിച്ച നെയ്യിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്.ശുദ്ധമായ പശുവിൻ നെയ്യുടെ രൂപവും ഗുണവും കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ സസ്യ എണ്ണകളും  കെമിക്കൽ എസ്റ്ററുകളുമാണ് ഉപയോഗിച്ചതിലൂടെ സാധാരണ ഗുണനിലവാര പരിശോധനകളെ മറികടക്കാൻ ഇവർക്ക് സാധിച്ചു. ഉത്തരാഖണ്ഡിലെ ഭഗവാൻപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഭോലെ ബാബ ഓർഗാനിക് ഡയറി' എന്ന സ്ഥാപനമാണ് പ്രധാനമായും ഇത്തരം നെയ്യ് വിതരണം ചെയ്തതെന്ന് സിബിഐ കണ്ടെത്തി. ഈ സ്ഥാപനത്തിന് സ്വന്തമായി പാൽ ശേഖരണമോ വെണ്ണ നിർമ്മാണ യൂണിറ്റുകളോ ഇല്ലായിരുന്നുവെന്നും കേവലം ഒരു കടലാസ് കമ്പനിയായാണ് ഇത് പ്രവർത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ സ്ഥാപനം ഏകദേശം 68 കിലോഗ്രാം സിന്തറ്റിക് നെയ്യ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നൽകിയിട്ടുണ്ട്. ഏകദേശം 250 കോടി രൂപയുടെ നെയ്യ് വിതരണത്തിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.