Thursday, 29 January 2026

സോളാർ പാനൽ സ്ഥാപിച്ചവർക്ക് ആശ്വാസം; സൗരോർജം സംഭരിച്ച് വിതരണം ചെയ്യാൻ പദ്ധതി

SHARE


 

തിരുവനന്തപുരം: സൗരോർജം സംഭരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബഡ്ജറ്റ്. പഞ്ചായത്തുകൾ തോറും പദ്ധതി നടപ്പിലാക്കുമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഊർജമേഖയിലെ വിഹിതം 1309.94 കോടിയായി ഉയർത്തിയിട്ടുണ്ട്. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്ക് 1238.08 കോടി രൂപ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ പത്തുവർഷക്കാലം പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു. 15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകിയെന്നും ബഡ്ജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു. എംഎസ്എംഇ മേഖലയ്ക്ക് 310.84 കോടി രൂപയും ലൈഫ് സയന്‍സ്പാര്‍ക്കിന് 35 കോടി രൂപും മെഡിക്കല്‍ ഡിവൈസ് പാര്‍ക്കിന് 30 കോടി രൂപയും പ്രഖ്യാപിച്ചു

സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തി. 10188 കോടിയാണ് വകയിരുത്തിയത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ടായി 3236.76 കോടി രൂപ അനവദിച്ചു. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്കായി വകയിരുത്തി. ഖരമാലിന്യ സംസ്കാരത്തിന് 160 കോടി രൂപ വകയിരുത്തി. മുഖ്യമന്ത്രിയുടെ കണക്ട് ടൂ വർക്ക് പദ്ധതിക്ക് 400 കോടിയും വകയിരുത്തി. കേരളത്തിന്റെ പൊതുകടം കുറഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി. ഒന്ന് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വർഷം 15 കോടി രൂപ ഇതിനായി വേണ്ടിവരുമെന്നാണ് കരുതുന്നത്







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.