Saturday, 31 January 2026

ബസിൽ ഉറങ്ങിപ്പോയ അമ്മയ്ക്കും കുഞ്ഞിനും കാവലായി KSRTC; 17 കിലോമീറ്റർ തിരികെ ഓടിച്ച് ജീവനക്കാർ

SHARE


 
കോഴിക്കോട്: അർധരാത്രിയിൽ സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നുപോയ അമ്മയ്ക്കും കുഞ്ഞിനും തുണയായി കെഎസ്ആർടിസി ജീവനക്കാരുടെ മാതൃകാപരമായ ഇടപെടൽ. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സിലെ (KL-15-A-2964) ജീവനക്കാരാണ് ഈ നന്മയ്ക്ക് പിന്നിൽ.

എറണാകുളം വൈറ്റിലയിൽ നിന്നുമാണ് യുവതിയും കുഞ്ഞും ബസിൽ കയറിയത്. മലപ്പുറം വളാഞ്ചേരിക്കടുത്തുള്ള ചങ്കുവെട്ടിയിലായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ യാത്രയ്ക്കിടയിൽ അമ്മയും കുഞ്ഞും ഉറങ്ങിപ്പോയി. ചങ്കുവെട്ടി സ്റ്റോപ്പ് കഴിഞ്ഞ് ബസ് ഏറെ ദൂരം മുന്നോട്ട് പോയ ശേഷമാണ് തങ്ങൾ ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞുപോയ വിവരം യുവതി അറിയുന്നത്.

‌ഈ സമയം ഹൈവേയിലൂടെ ബസ് ഏറെ ദൂരം പിന്നിട്ടിരുന്നു. സാധാരണ ഗതിയിൽ ഹൈവേയിൽ വണ്ടി തിരിക്കുക പ്രായോഗികമല്ല. ആദ്യം ഇവരെ മറ്റേതെങ്കിലും ബസിൽ കയറ്റിവിടാൻ ശ്രമിച്ചെങ്കിലും അർധരാത്രിയായതിനാൽ വണ്ടികളൊന്നും ലഭിച്ചില്ല. തുടർന്ന് മറ്റ് യാത്രക്കാരുടെ കൂടി സമ്മതത്തോടെ ബസ് തിരിക്കാൻ ജീവനക്കാർ തീരുമാനിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.