Saturday, 31 January 2026

റഫ ഇടനാഴി നാളെ തുറക്കും; പലായനം ചെയ്ത പലസ്തീനികളെ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്ന് ഇസ്രയേൽ

SHARE


 
റഫ ഇടനാഴി നാളെ തുറക്കും. രണ്ടു വർഷത്തോളം അടച്ചിട്ടിരുന്ന തെക്കൻ ഗസയിലെ റഫ ഇടനാഴി നാളെ തുറക്കുമെന്ന് ഇസ്രയേൽ. ഗസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് റഫ. നിയന്ത്രണങ്ങളോടെ ഇരു വശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി.

യുദ്ധസമയത്ത് പലായനം ചെയ്ത പലസ്തീനികളെ റഫ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്നും ഇസ്രയേൽ അറിയിച്ചു. കർശനമായ സുരക്ഷാ പരിശോധനയ്ക്കുശേഷം ഇസ്രയേലിന്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമാണ് കടത്തിവിടുക.

ഗസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ക്രോസിംഗ് “പരിമിതമായി വീണ്ടും തുറക്കാൻ” ഇസ്രയേൽ സമ്മതിച്ചതായി ജറുസലേമിലെ യുഎസ് പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

ഗസയിലേക്കുള്ള സഹായത്തിനായുള്ള സുപ്രധാന പ്രവേശന കേന്ദ്രമായ ക്രോസിംഗ് വീണ്ടും തുറക്കാൻ യുഎസ് പ്രതിനിധികൾ ഇസ്രയേൽ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് പ്രഖ്യാപനം വന്നത്.

ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ തുറക്കേണ്ടിയിരുന്ന റഫ അതിർത്തി, ആളുകളുടെ യാത്രക്കായി മാത്രമായിരിക്കും തുറക്കുകയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനും, മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി തിരികെ നൽകുന്നതിനും ഹമാസിന്റെ ഭാഗത്തുനിന്നും നൂറ് ശതമാനം പരിശ്രമമുണ്ടാകണം എന്ന ഉപാധിയോടെയാണ് ഈ നീക്കമെന്നും ഓഫീസ് വ്യക്തമാക്കി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.