Wednesday, 7 January 2026

അടിമാലി മണ്ണിടിച്ചിൽ; മരിച്ച ബിജുവിന്റെ കുടുംബത്തിന് ധനസഹായം; NHAI ഒരു ലക്ഷം രൂപ കൈമാറി

SHARE



ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകി. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ദേശീയപാത അതോറിറ്റിയാണ് പണം നൽകിയത്. ബിജുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകുന്നതിന് നിയമ തടസമുണ്ടെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. സർക്കാർ സഹായം ലഭിക്കുന്നതിൽ ചില തടസങ്ങൾ നിലനിൽക്കുന്നതായി കളക്ടർ അറിയിച്ചു. മനുഷ്യനിർമ്മിത ദുരന്തമായതിനാൽ ദുരന്തനിവാരണ നിയമ പ്രകാരം തുക നൽകാനാവില്ല.

മകൾക്ക് ജോലി നൽകുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ സഹായം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കളക്ടർ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് കളക്ടർ അറിയിക്കുന്നത്.അതേസമയം മണ്ണിടിച്ചിലിൽ നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ദേശീയപാത അതോറിറ്റിയാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. അടിയന്തരമായി തുക കൈമാറണമെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്.

ധനസഹായം കിട്ടിയില്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മണ്ണിടിച്ചിൽ ഒരു കാൽ നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജു ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ഇപ്പോൾ വാടകയ്ക്കാണ് താമസിക്കുന്നത്. വാടക സർക്കാർ നൽകാമെന്ന് പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ലെന്നും മമ്മൂട്ടി ഫൗണ്ടേഷനാണ് സഹായം നൽകുന്നതെന്നും സന്ധ്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ‌ 25നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ ലക്ഷം വീട് ഉന്നതിയിൽ ഒരാൾ മരിക്കുകയും 8 വീടുകൾ പൂർണമായി നശിക്കുകയും ചെയ്തിരുന്നു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.