Wednesday, 28 January 2026

പോറ്റിയും കൂട്ടരും കട്ടിളപ്പാളി അപ്പാടെ മാറ്റിയിട്ടില്ല, ചെമ്പുപാളികളില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്: നിര്‍ണായക മൊഴി നല്‍കി VSSC ശാസ്ത്രജ്ഞര്‍

SHARE


 
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വിഎസ്എസ്ഇയിലെ ശാസ്ത്രജ്ഞരുടെ നിര്‍ണായക മൊഴി. കട്ടിളപ്പാളികള്‍ അപ്പാടെ മാറ്റിയിട്ടില്ലെന്നും യഥാര്‍ഥ പാളികള്‍ തന്നെയാണ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ എത്തിച്ചിരിക്കുന്നതെന്നുമാണ് കണ്ടെത്തല്‍. ചെമ്പുപാളികളില്‍ നിന്ന് വന്‍ അളവിലുള്ള സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് വിദഗ്ധ സംഘത്തിന്റെ മൊഴി

അറ്റകുറ്റപ്പണികള്‍ക്കായി കട്ടിളപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു പാളിയാണോ തിരികെ കൊണ്ടുവന്നത് എന്ന സംശയമാണ് വിദഗ്ധരുടെ മൊഴിയോടെ ഇല്ലാതാകുന്നത്. എന്നാല്‍ പാളികളില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം നഷ്ടമായെന്ന് ഇവരുടെ മൊഴികളില്‍ നിന്ന് വ്യക്തമാണ്. യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ അതേ പാളികള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. സ്വര്‍ണക്കൊള്ള നടന്നെന്ന് തന്നെയാണ് ശാസ്ത്രജ്ഞരുടെ മൊഴിയിലുമുള്ളത്. അന്തിമ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

വിഎസ്എസ്‌സി ശാസ്ത്രീയ പരിശോധനയില്‍ സ്വര്‍ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ചിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പം, കട്ടിളപ്പാളി എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണത്തില്‍ വ്യത്യാസം വന്നു എന്നാണ് വിഎസ്എസ്സി റിപ്പോര്‍ട്ടിലുള്ളത്. 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചിരിക്കുന്നത്. പാളികളുടെ ഭാരത്തിലും വ്യത്യാസം സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.