കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം. പത്ത് വർഷമായി കൃഷിവകുപ്പിലെ ഡാറ്റാ ഓപ്പറ്റർമാരെയും തദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെയുമാണ് സ്‌ഥിരപ്പെടുത്താനൊരുങ്ങുന്നത്. സംസ്ഥാനത്തെ 1439 കൃഷി ഓഫീസുകളിലെ 10 വർഷം പിന്നിട്ട കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം.
ഓഫീസ് ഓട്ടോമേഷൻ & ഐടി കരാർ ജീവനക്കാരെയാണ് സ്‌ഥിരപ്പെടുത്തുന്നത്. ഇതിനായി ഡാറ്റാ ഓപററ്റർമാരുടെ പട്ടിക പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. പത്ത് വർഷമായ കരാർ ജീവനക്കാരുടെ പട്ടിക സമർപ്പിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകിയിരുന്നു. ഓൾ കേരളാ അഗ്രി ഡാറ്റാ എൻട്രി ഓപ്പററ്റേഴ്സ് അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് സ്ഥിരനിയമനത്തിന് നീക്കം.
തദ്ദേശ സ്വയംഭരണവകുപ്പിലും സമാനമായ രീതിയിലാണ് കരാറു ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ 12 വർഷമായി സേവനമനുഷ്‌ഠിക്കുന്ന ടെക്നിക്കൽ അസിസ്റ്റൻ്റുമാരെയാണ് സ്ഥിരപ്പെടുത്തുക. കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻഡ് ഓർഗനൈസേഷൻ, സി ഐ ടിയു സംസ്ഥാന കമ്മിറ്റി വഴി മന്ത്രി എംബി രാജേഷിന് നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.