Wednesday, 11 February 2026

സ്വ‍ർണം പണയം വെക്കാൻ ബാങ്കിലെത്തി, കാര്യം മനസിലായ ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചു; മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

SHARE


 
മലപ്പുറം: സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസ് പിടിയില്‍. പാങ്ങ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ ചേണ്ടി ശാഖയില്‍ ഫെബ്രുവരി ഏഴിന് വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം നടന്നത്. സ്വര്‍ണ്ണം പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാസര്‍, ഫാഇദ് റഷീദ്, ഷാജഹാന്‍, മുഹമ്മദ് അഷ്‌റഫ് എന്നിവരെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


എന്നാല്‍ ഇതിനു പിന്നിലുള്ള മുഖ്യ സൂത്രധാരനും മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയുമായ ജലീലിനെ പിറ്റേ ദിവസമാണ് പൊലീസ് അറസ്റ്റ് ചെ യ്തത്. ആസൂത്രണം നടത്തിയ മമ്മാറന്‍ ജലീലിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇതുപോലെ നിരവധി സഹകരണ ബാങ്കുകളില്‍ സംഘം തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡി വൈഎസ്പി പ്രേംജിത്തിന്‍റെ നേതൃത്വത്തില്‍ കൊളത്തൂ ര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ട ര്‍ ജി. പ്രൈജു, എസ്ഐ ശൈലേഷ് കുമാര്‍, സി.പി.ഒമാരായ ജയേഷ്, സജീര്‍ എന്നിവരടങ്ങു ന്ന സംഘമാണ് പ്രതികളെ








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.