Monday, 2 February 2026

സ്റ്റേഷനിൽ ചാർജ്ജെടുത്തത് ചൊവ്വാഴ്ച, പിറ്റേന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പോലീസ് എസ്എച്ച്ഒ അറസ്റ്റിൽ

SHARE

 


സർക്കാർ ജോലിക്ക് കയറുക എന്നാൽ, കൈക്കൂലി വാങ്ങാനുള്ള ലൈസന്‍സ് എന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റം. ആദ്യമായി ജോലിക്ക് കയറിയ അന്ന് തന്നെ കൈക്കൂലി ആവശ്യപ്പെടുക. പിറ്റേന്ന് അറസ്റ്റിലായി സസ്പെൻഷനിലാവുക തുടങ്ങിയ അതിവിചിത്രമായൊരു വാർത്തയാണ് ജാർഖണ്ഡിൽ നിന്നും പുറത്ത് വരുന്നത്. ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ചെയിൻപൂർ പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ-ചാർജായി ഷൈലേഷ് കുമാർ നിയമിതനായത് ജനുവരി 13 -ാം തിയതിയായിരുന്നു. എന്നാൽ. അന്ന് തന്നെ അദ്ദേഹം 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പിറ്റേന്ന് റാഞ്ചിയിലെ അഴിമതി വിരുദ്ധ ബ്യൂറോ സംഘം ഷൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തു.

ജോലിയിൽ പ്രവേശിച്ച അന്ന് കൈക്കൂലി

ബുധനാഴ്ച (ജനുവരി 14 ന്) അഴിമതി വിരുദ്ധ ബ്യൂറോ സംഘം ചെയിൻപൂർ പോലീസ് സ്റ്റേഷനിലെത്തി ഷൈലേഷ് കുമാറിനെ 20,000 രൂപ കൈക്കൂലിയുമായ കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് ഷൈലേഷ് കുമാർ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ് നടന്നത്. വീട് പണിയുന്നതിനായി സ്വന്തം ഭൂമിയിൽ ഇഷ്ടികകൾ നിർമ്മിക്കാൻ അനുമതി തേടി ചെയിൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെൻഡോറ ഗ്രാമത്തിലെ താമസക്കാരനായ ജയ്പാൽ നായക് എന്നയാൾ സ്റ്റേഷനിലെത്തിയിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.