ബാങ്കോക്കിൽ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ മേൽ ചൂടുള്ള കറി വീണ സംഭവത്തിൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. 25,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ബെംഗളൂരു അര്‍ബന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
2024 മാർച്ച് 5-നാണ് യാത്രക്കാരന് ഇൻഡിഗോ വിമാനത്തിനുള്ളിൽ ദുരനുഭവമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്ക് ശേഷം ഫ്ലൈറ്റ് അറ്റന്‍ഡന്റ് സീറ്റിന് മുകളിലെ കാബിന്‍ തുറന്നപ്പോഴാണ് മറ്റൊരു യാത്രക്കാരന്റേതെന്ന് കരുതുന്ന ചൂടുള്ള നോണ്‍-വെജിറ്റേറിയന്‍ കറി പാക്കറ്റ് പൊട്ടി താഴെ ഇരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് വീണത്. സസ്യാഹാരിയായ തനിക്ക് മാംസാഹാരം ദേഹത്ത് വീണത് വലിയ മാനസിക വിഷമവും ശാരീരിക അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് യാത്രക്കാരൻ പരാതിപ്പെട്ടു.
കറി വീണതിനെത്തുടര്‍ന്ന് ബ്രാന്‍ഡഡ് വസ്ത്രങ്ങളും വാച്ചും മൊബൈല്‍ ഫോണും അടക്കമുള്ളവ കേടായതായും എട്ടു മണിക്കൂറോളം ദുര്‍ഗന്ധം സഹിച്ച് യാത്ര ചെയ്യേണ്ടി വന്നത് വലിയ അപമാനത്തിന് കാരണമായതായും അദ്ദേഹം കോടതിയെ അറിയിച്ചു. വിമാനക്കമ്പനി ആദ്യം 5,000 രൂപയുടെ യാത്രാ വൗച്ചര്‍ വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്വീകരിക്കാന്‍ തയ്യാറാകാതെ അദ്ദേഹം നിയമനടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. വിമാനക്കമ്പനി ഇമെയിലിലൂടെയും ഫോണിലൂടെയും ഈ അബദ്ധം സമ്മതിച്ചിരുന്നതും കേസിൽ നിർണ്ണായകമായി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.