ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. 50 ലക്ഷം ആളുകളാണ് ഇതുവരെ മ്യൂസിയം സന്ദര്‍ശിച്ചത്. വരും നാളുകളില്‍ സന്ദര്‍കരുടെ എണ്ണത്തില്‍ ഇനിയും വലിയ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. വരുംതലമുറകള്‍ക്ക് മികച്ച കാഴ്ചപ്പാടുകള്‍ സമ്മാനിക്കാനും ലോകത്തെ ഒന്നിപ്പിച്ച് നല്ല നാളെയെ സൃഷ്ടിക്കാനുമാണ് മ്യൂസിയം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മ്യൂസിയം ഓഫ് ദ ഹ്യൂച്ചര്‍ ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.
2022 ഫെബ്രുവരിയിലാണ് ദുബായിലെ പ്രധാന ആകര്‍ഷണമായ മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ സന്ദര്‍കരെ സ്വഗതം ചെയ്ത് തുടങ്ങിയത്. പിന്നീട് ഓരോ ദിവസവും ഇവിടെ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. 50 ലക്ഷം സന്ദര്‍ശകര്‍ മ്യൂസിയം സന്ദര്‍ശിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. വാസ്തു വൈഭവത്തിന്റെ വേറിട്ട കാഴ്ചകള്‍ സമ്മാനിക്കുന്ന മ്യൂസിയം അതുല്യമായ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. വ്യത്യസ്ത ദേശീയത, സംസ്‌കാരം എന്നിവയുടെ സംഗമ കേന്ദ്രം കൂടിയാണിവിടം.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കുകയും ഭാവിയെക്കുറിച്ചുള്ള ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യുന്ന വേദിയെന്ന നിലയിലും മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ആഗോള സമ്മേളനങ്ങളുടെ പ്രധാന വേദികൂടിയാണ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഈ മ്യൂസിയം. നിര്‍മിതബുദ്ധി, വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥ, ആരോഗ്യം, തൊഴില്‍, സാങ്കേതികവിദ്യ, കല തുടങ്ങി വിവിധ വിഷയങ്ങളില്‍ നൂറ് കണക്കിന് സമ്മേനങ്ങളാണ് ഇവിടെ സംഘടിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം മാത്രം ഒമ്പത് രാഷ്ട്രത്തലവന്മാരും 46 മന്ത്രിമാരും മ്യൂസിയത്തില്‍ സന്ദര്‍കരായി എത്തി. ഭാവിയെക്കുറിച്ചുള്ള ദുബായിയുടെ കാഴ്ച്ചപ്പാടുകള്‍ സന്ദര്‍ശകരിലേക്ക് എത്തിക്കാന്‍ നിര്‍മിത ബുദ്ധി, റോബോട്ടുകള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. മ്യൂസിയത്തിന്റെ ഊര്‍ജ ആവശ്യകതയുടെ 30 ശതമാനവും കണ്ടെത്തുന്നത് സൗരോജ്ജ സ്രോതസുകളില്‍ നിന്നാണ്. വരും നാളുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇനിയും വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.