കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ താക്കോല്‍ കൈമാറ്റം ഈ മാസം 25ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പരിപാടിയാണ് ഇപ്പോള്‍ മാര്‍ച്ച് ഒന്നിലേക്ക് മാറ്റിയത്. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് താക്കോല്‍ കൈമാറ്റം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീയതി മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിച്ച ടൗണ്‍ഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങായിരുന്നു ഫെബ്രുവരി 25ന് നടത്താനിരുന്നത്. കല്‍പ്പറ്റ ടൗണിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് ഇതിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്. 1,662-ലധികം ആളുകള്‍ക്ക് താമസിക്കാവുന്ന 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ആകെ ഉണ്ടാവുക. ഇതില്‍ 178 ഭവനങ്ങളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. ഈ വീടുകളുടെ പണികള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്.
1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുകളാണ് ടൗണ്‍ഷിപ്പിലുണ്ടാവുക. നിലവില്‍ ഒറ്റനില വീടുകളാണ് നിര്‍മിക്കുന്നതെങ്കിലും ഭാവിയില്‍ മുകളിലേക്ക് പടുത്തുയര്‍ത്താനുള്ള സൗകര്യമുണ്ട്. ശക്തമായ ഭൂകമ്പങ്ങളെ പോലും പ്രതിരോധിക്കുന്ന വിധത്തിലാണ് വീടുകളുടെ നിര്‍മാണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.