Thursday, 5 February 2026

അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റില്‍; നടപടി യുജിസി നൽകിയ പരാതിയിൽ

SHARE


 
ഫരീദാബാദ്: അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റില്‍. ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് യുജിസി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് ജാവേദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. ജാവേദിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്നുള്ള കേസിലും അന്വേഷണം നേരിടുകയാണ് ജാവേദ്. ഇതിനിടെയാണ് ഇപ്പോള്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരായിരുന്നു ഡല്‍ഹി സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി ഡോ. ഉമര്‍ നബിയും വൈറ്റ് കോളര്‍ സംഘത്തില്‍പ്പെട്ട മറ്റ് മൂന്ന് പേരും. സ്‌ഫോടനത്തിന് പിന്നാലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സര്‍വകലാശാലയിലെ സാമ്പത്തിക ഇടപാടുകള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ ഇ ഡി ആ വിഷയങ്ങളില്‍ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തില്‍ സര്‍വകലാശാലയില്‍ ചില സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായും കണ്ടെത്തി. ഇതോടെയാണ് യുജിസി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

മുന്‍പ് കള്ളപ്പണ നിരോധന നിയമപ്രകാരം ജാവേദ് അഹമ്മദ് സിദ്ദിഖിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്നവരില്‍ ചിലര്‍ക്ക് ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിലും വിശദമായ പരിശോധന നടത്തിയതിന് ശേഷമായിരുന്നു സിദ്ദിഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.