കൊച്ചി: വനിത ഡോക്ടറുടെ മുറിയില്‍ കയറി മോഷണം നടത്തിയ 19കാരനെ വിരലടയാളം പിന്തുടര്‍ന്നുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ മൂന്നാറില്‍ നിന്ന് പിടികൂടി. നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന കേസില്‍ തമിഴ്‌നാട് മധുര സ്വദേശി സതീഷ്‌കുമാറിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 23ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103ാം നമ്പര്‍ മുറിയില്‍ കയറിയാണ് സതീഷ് സാധനങ്ങള്‍ മോഷ്ടിച്ചത്. ആലപ്പുഴ സ്വദേശി ഡോ. ഷഹാനയാണ് ഇവിടെ താമസിച്ചിരുന്നത്. അവര്‍ വാതില്‍ പൂട്ടാതെ പുറത്തുപോയപ്പോഴാണ് മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ സതീഷെടുത്തത്.
സിസിടിവി ദൃശ്യത്തില്‍ നിന്ന് മോഷ്ടാവ് ഓട്ടോയില്‍ ചക്കരപ്പറമ്പിലെ ആക്രിക്കടയില്‍ പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. എന്നാല്‍ ആരാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മുറിയില്‍ നിന്ന് വിരലടയാളത്തിന്റെ തുമ്പ് പിടിച്ച് നടത്തിയ അന്വേഷണമാണ് മൂന്നാറില്‍ ഒളിച്ച് താമസിച്ച പ്രതിയെ കണ്ടെത്താന്‍ സഹായമായത്.
മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ 5000 രൂപയ്ക്ക് വിറ്റതായാണ് സതീഷ് പറയുന്നത്. ഇന്നലെ രാത്രിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.