കുവൈത്തില്‍ ഗതാഗത നിയമ ലംഘകര്‍ക്കെതിരായ നടപടി കൂടുതല്‍ ശക്തമാക്കി ട്രാഫിക് വിഭാഗം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 27,000 ത്തിലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കൂടുതല്‍ ശക്തമാക്കിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഒരാഴ്ചക്കിടെ 27,300 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഈ മാസം രണ്ട് മുതല്‍ എട്ട് വരെയുളള കാലയളവിലാണ് ഇത്രയധികം നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 404 കാറുകളും 64 മോട്ടോര്‍ സൈക്കിളുകളും സുരക്ഷാ സേനം പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ 2,781 അപകടങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 223 അപകടങ്ങള്‍ പരിക്കുകളോടെയുളളതാണ്. 1,116 സാധാരണ വാഹനാപകടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പുറമെ വിസാ കാലാവധി കഴിഞ്ഞ നിരവധി ആളുകളും അറസ്റ്റിലായി. വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളെയും തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയവരെയും പിടികൂടാനായതായും ട്രാഫിക് വിഭാഗം അറിയിച്ചു. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതായി ശക്തമായ പരിശോധനയാണ് രാജ്യത്ത് നടന്നുവരുന്നത്. കുടുതല്‍ മഖലകളില്‍ അത്യാധുനിക ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കും ട്രാഫിക് വിഭാഗം തുടക്കം കുറിച്ചുകഴിഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.