കർണാടക: വിവാഹിതയായ മുസ്‌ലിം യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം. ബസപ്പട്ടണ ഗ്രാമവാസിയായ വെങ്കിടേഷിനാണ് മർദ്ദനമേറ്റത്. എന്നാൽ, അയൽവാസിയായ യുവാവ് ദമ്പതികൾക്കിടയിലെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ, ബസപ്പട്ടണ സ്വദേശിയായ അസ്മീറും ഭാര്യ ആഫിയയും തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് യുവതി മക്കളുമായി വീടുവിട്ടിറങ്ങി. ഇവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാൻ കുടുംബസുഹൃത്തും അയൽവാസിയുമായ വെങ്കിടേഷിനോട് അസ്മീർ സഹായം അഭ്യർത്ഥിച്ചു. ഇതനുസരിച്ച് ബസ് സ്റ്റാൻഡിലെത്തിയ വെങ്കിടേഷ് ആഫിയയോടും മക്കളോടും സംസാരിക്കുന്നത് കണ്ട ഒരു സംഘം ആളുകൾ ഇവരെ തെറ്റിദ്ധരിക്കുകയായിരുന്നു.
യുവതിയുമായി വെങ്കിടേഷിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. വെങ്കിടേഷ് ആ ഗ്രാമക്കാരനാണെന്നും മോശക്കാരനല്ലെന്നും നാട്ടുകാർ പറഞ്ഞിട്ടും അക്രമികൾ പിന്മാറാൻ തയ്യാറായില്ല. സംഭവത്തിൽ അസ്മീർ, ഖാജാഫീർ, ഇന്ദ്രാവലി തുടങ്ങിയവർക്കെതിരെ പോലീസ് കേസെടുത്തു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒരു സംഘം ആളുകൾ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടുകയും വെങ്കിടേഷിനെതിരെ പ്രത്യാരോപണം ഉന്നയിച്ച് കേസ് എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് പോലീസുമായി വാക്കേറ്റത്തിന് കാരണമായി. ഒരു യുവാവ് പോലീസുകാരന് നേരെ വിരൽചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.