Monday, 2 February 2026

ജീരകത്തിനും വ്യാജൻ,സിമന്റിൽ നിർമിച്ച ജീരകവിത്തുകൾ വിറ്റ് മധ്യപ്രദേശിലെ വ്യവസായികൾ;വിൽപ്പന വൻ ബ്രാൻഡിൻ്റെ പേരിൽ

SHARE


 
ഭോപ്പാല്‍: മധ്യപ്രദേശില്‍ ജീരകമെന്ന പേരില്‍ സിമന്റ് പുരട്ടിയ ജീരകവിത്തുകള്‍ വിറ്റ് വ്യവസായികള്‍. സിമന്റും കെമിക്കലുകളും കളറും കൃത്രിമമായ സുഗന്ധവും ചേര്‍ത്തുള്ള ജീരക വിത്തുകളാണ് ജീരകമെന്ന പേരില്‍ വില്‍ക്കുന്നത്. മധ്യപ്രദേശിലെ പ്രശസ്ത ബ്രാന്‍ഡായ ശിവ്പുജാരി ബ്രാന്‍ഡിന്റെ പേരിലാണ് വില്‍പ്പന. സംഭവത്തില്‍ മൂന്ന് വ്യവസായികള്‍ക്ക് നേരെ കേസെടുത്തിട്ടുണ്ട്. ഹിതേഷ് സിങ്കാല്‍ അഥവാ ചാമ്പക്, മാ ഷീത്‌ല കോള്‍ഡ് സ്‌റ്റോറേജിന്റെ മാനേജര്‍ മനോജ്, ടിറ്റു അഗര്‍വാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ബഹോദാപുരിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ നിന്നും 3.25 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ജീരകത്തിന്റെ 46 ചാക്കുകള്‍ പിടിച്ചതോടെയാണ് വന്‍ തട്ടിപ്പ് പുറത്തറിയുന്നത്. പിന്നാലെ ശിവ്പുജാരി ബ്രാന്‍ഡിന്റെ ഉടമ വിമല്‍ കുമാര്‍ പട്ടേല്‍ പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. പ്രതികള്‍ തന്റെ ബ്രാന്‍ഡിന്റെ പേര് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും ഈ ബ്രാന്‍ഡിന്റെ പേരില്‍ ഗുണനിലവാരം കുറഞ്ഞതും അപകടകരവുമായ ജീരകം വിപണിയില്‍ വിറ്റെന്നും വിമല്‍ കുമാര്‍ പട്ടേല്‍ പരാതിയില്‍ ആരോപിച്ചു.

പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുന്നത്. പെരുംജീരകത്തിന്റെ വിത്തുകളില്‍ സിമന്റും മറ്റ് കെമിക്കല്‍ പദാര്‍ത്ഥങ്ങളും പുരട്ടി അതിലേക്ക് നിറം ചേര്‍ത്താണ് വ്യാജ ജീരകം ഇവര്‍ നിര്‍മിക്കുന്നതെന്ന് കണ്ടെത്തി. കാഴ്ചയില്‍ യഥാര്‍ത്ഥ ജീരകത്തെ പോലെയിരിക്കുന്ന ജീരകങ്ങളാണിവ. മാത്രവുമല്ല പഴകിയതും ചീത്തയായതുമായ ജീരകം കെമിക്കല്‍ ഉപയോഗിച്ച് പുതിയത് പോലെ കാണിച്ച് വിപണിയില്‍ വില്‍ക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.

ഇത്തരത്തിലുള്ള വ്യാജ ജീരകങ്ങളും മറ്റ് പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നത് ദഹനവ്യവസ്ഥയെയും കരളിന്റെ പ്രവര്‍ത്തനത്തെയും അടക്കം ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. യഥാര്‍ത്ഥ ബ്രാന്‍ഡഡ് ജീരകം ഒരു കിലോയ്ക്ക് 250 മുതല്‍ 450 രൂപ വരെയാണ് വില വരുന്നത്. എന്നാല്‍ വ്യാജ ജീരകങ്ങള്‍ 150 മുതല്‍ 180 രൂപ വരെയാണ് ഈടാക്കുന്നത്. നിലവില്‍ കണ്ടെടുത്ത ജീരകങ്ങള്‍ ലാബ് ടെസ്റ്റിന് വേണ്ടി അയച്ചിരിക്കുകയാണ്. നേരത്തെ മധ്യപ്രദേശില്‍ നിന്ന് തന്നെ കളിമണ്ണില്‍ നിര്‍മിച്ച കടുക് വില്‍ക്കുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.