Wednesday, 11 February 2026

സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയുമായി കുവൈത്ത്

SHARE


 
കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിക്ക് കയറിയ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പിടിവീഴും. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കാനുള്ള നടപടിക്ക് ഭരണകൂടം തുടക്കം കുറിച്ചു. തൊഴില്‍ മേഖലയില്‍ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ജോലിക്കായി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കുന്നത്. നേരത്തെ തന്നെ ഇതിന് വേണ്ടിയുളള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ശക്തമായ നടപടിയിലേക്ക് ഭരണകൂടം കടക്കുന്നത്. രാജ്യത്തെ പൊതു സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെയും പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സൂഷ്മായി പരിശോധിക്കാനാണ് തീരുമാനം.

സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമാണോ എന്ന് പരിശോധിക്കുന്നതിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. പരിശോധനാ നടപടികളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി വിവിധ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നാളെ പ്രത്യേക ഫോറം സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും.

അധികം വൈകാതെ രാജ്യത്തെ എല്ലാ ജീവനക്കാരുടെയും വിദ്യാഭ്യാസ രേഖകള്‍ പരിശോധിച്ച് അവയുടെ കൃത്യത സമിതി ഉറപ്പാക്കും. പല സര്‍ക്കാര്‍ വകുപ്പുകളും ഇതിനകം തന്നെ വിദ്യാഭ്യാസ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ രംഗത്ത് സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.