ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ ഭരണ -പ്രതിപക്ഷ ബഹളം. കരസേന മുൻ മേധാവി എം എം നരവനയുടെ പരാമർശം രാഹുൽ ഗാന്ധി വായിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇന്ത്യൻ ഭൂമി ചൈനയ്ക്ക് വിട്ടു കൊടുത്തു എന്നത് ഉൾപ്പെടെ ഓർമകുറിപ്പിൽ കേന്ദ്രത്തിനെതിരെ നിരവധി പരാമർശങ്ങൾ ഉണ്ടെന്ന ‘കാരവൻ’ മാഗസിനിലെ ലേഖനമാണ് രാഹുൽ ഗാന്ധി ഉദ്ധരിച്ചത്. ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
പുറത്തുവരാത്ത ഓർമക്കുറിപ്പിലെ ഭാഗങ്ങൾ വായിക്കാൻ അനുവദിക്കരുതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടു. പത്രകട്ടിങിൽ ചർച്ച അനുവദിക്കുന്ന പതിവില്ലെന്ന് സ്പീക്കർ നിലപാട് എടുത്തു. രാഹുലിനെ പിന്തുണച്ച കെ സി വേണുഗോപിനോട് രാഹുലിന്റെ അഭിഭാഷകനാകേണ്ടെന്ന് സ്പീക്കർ.
ജനറൽ നരവനയുടെ പുസ്തകം പ്രകാശനം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാനാണ് പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല എന്ന് രാഹുൽ ആരോപിച്ചു. നിലവിലില്ലാത്ത പുസ്തകത്തെ കുറിച്ചാണ് രാഹുൽ സംസാരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം ആരെങ്കിലും തടഞ്ഞിരുന്നെങ്കിൽ ജനറൽ നരവനയ്ക്ക് കോടതിയിൽ പോകാമായിരുന്നു എന്ന് രാജ്നാഥ് സിങ് പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ കുറിച്ചും, പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള അഞ്ചു വരികൾ താൻ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നു എന്ന് രാഹുൽ പറഞ്ഞു. പുസ്തകം പ്രകാശനം ചെയ്തിട്ടില്ലെന്ന് രാഹുൽ സ്വയം സമ്മതിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. അടിസ്ഥാനമായില്ലാത്ത കാര്യങ്ങൾ സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. എന്തിനാണ് ഇത്ര ഭയപ്പെടുന്നത് എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇവർ പറയുന്നു ഭീകരവാദത്തോടെ പോരാടുന്നുവെന്ന് എന്നാൽ ഒരു ഉദ്ധരണിയെ ഭയപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.