Tuesday, 3 February 2026

ഒടിടിയിലെത്തിയിട്ടും സര്‍വ്വം മായ കാണാൻ തിയറ്ററില്‍ ജനം, ഒഫിഷ്യല്‍ കളക്ഷൻ റിപ്പോര്‍ട്ടും പുറത്ത്

SHARE



നിവിൻ പോളിക്ക് വൻ തിരിച്ചുവരവ് സമ്മാനിച്ച ചിത്രമാണ് സര്‍വ്വം മായ. അടുത്തിടെ സര്‍വ്വം മായ ഡിസ്‍നി ഹോട്‍സ്റ്റാറിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരുന്നു. ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴും ചിത്രം കാണാൻ ആള്‍ക്കാര്‍ തിയറ്ററില്‍ എത്തുന്നുണ്ട് എന്ന് വ്യക്തമാക്കി അണിയറക്കാര്‍ പുതിയ കളക്ഷൻ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടു. സര്‍വ്വം മായ ആഗോളതലത്തില്‍ 150 കോടി ക്ലബിലെത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

സര്‍വ്വം മായയിലെ ചില സന്ദര്‍ഭങ്ങള്‍ യഥാര്‍ഥ ജീവിത്തില്‍ നടന്ന സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് ടിടിപ്ലേയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകൻ അഖില്‍ സത്യൻ വെളിപ്പെടുത്തിയിരുന്നു. മായ മാത്യു എന്ന ഡെലുലുവിനോട് സഹോദരൻ ഗുഡ് ബൈ (യെസ്) പറയുന്ന രംഗമാണ് സര്‍വ്വം മായയിലെ പ്രധാന ഇമോഷണല്‍ രംഗം. തുടര്‍ന്നാണ് ഡോക്ടേഴ്‍സ് മായാ മാത്യുവിന്റെ ജീവരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നത്. സമാനമായ സന്ദര്‍ഭവും അനുഭവവും തങ്ങളുടെ അടുത്ത കുടുംബ സുഹൃത്ത് നേരിടേണ്ടി വന്നതാണ് എന്നാണ് അഖില്‍ സത്യൻ വെളിപ്പെടുത്തിയിരിക്കുന്നത്. കോമയിലുള്ള ഒരാളുടെ ജീവൻ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാൻ കുട്ടിയോട് അനുവാദം ചോദിക്കേണ്ടി വരികയാണ്. സഹിക്കാൻ പറ്റാത്ത വേദനയാണ് അത്. ആ ട്രോമാറ്റിക് സംഭവം ഒരിക്കലും ഞാൻ മറക്കില്ല. ആ സംഭവമാണ് സര്‍വം മായയിലും അതുപോലെ ഒരു രംഗം ഉപയോഗിക്കാൻ തനിക്ക് പ്രചോദനമായത് എന്നും അഖില്‍ സത്യൻ പറയുന്നു. സാങ്കല്‍പ്പിക കഥകള്‍ എഴുതാൻ താൻ അത്ര മികച്ചവനല്ല എന്നും സൂചിപ്പിക്കുന്ന അഖില്‍ സത്യൻ താൻ കണ്ട മനുഷ്യരോ അല്ലെങ്കില്‍ സന്ദര്‍ഭങ്ങളോ പ്രചോദനമായി സ്വീകരിക്കാറുണ്ട് എന്നും വെളിപ്പെടുത്തുന്നു.

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്. ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.



 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.