സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഫെയ്‌സ് ഐഡി നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് പൊതുഗതാഗത മന്ത്രാലയം പുറത്തിറക്കി. ഡ്രൈവര്‍മാരുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
ഡ്രൈവര്‍മാരുടെ ഡാറ്റയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്യുന്ന ഡ്രൈവര്‍മാര്‍ യോഗ്യരാണോ എന്ന് പരിശോധിക്കാനും രജിസ്റ്റര്‍ ചെയ്ത ഡാറ്റയും യഥാര്‍ത്ഥ ഡാറ്റയും കൃത്യമാണോ എന്ന് സ്ഥിരീകരിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും.
ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും സേവനത്തിന്റെ സുതാര്യതയും ഗുണനിലവാരവും ഉയര്‍ത്താനും പുതിയ നടപടി സഹായകമാകുമെന്ന് പൊതുഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ടോള്‍ ഫ്രീ നമ്പറിലൂടെയോ അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.