ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സഹോദരിമാരായ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടികൾ സ്വയം കരുതിയിരുന്നത് കൊറിയൻ രാജകുമാരിമാരാണെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികൾ എഴുതിയ ആത്മഹത്യാ കുറിപ്പിലാണ് ഈ വിവരമുള്ളത്. കൊറിയയെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും ജീവിതം അവസാനിപ്പിക്കുന്നുവെന്നും കുട്ടികളുടെ കുറിപ്പിലുണ്ട്.
കൊറിയയിൽ പോകാൻ ആഗ്രഹിക്കുന്നുവെന്ന് കുട്ടികൾ പലതവണ പറഞ്ഞിട്ടുണ്ടെന്നും ഗെയിമിന്റെ ഒരു ടാസ്‌ക് കൊറിയ സന്ദർശനമാണോയെന്ന് സംശയിക്കുന്നുണ്ടെന്നും ഇവരുടെ പിതാവ് ചേതന്‍ കുമാറും പറഞ്ഞു. കുട്ടികളുടെ ഫോൺ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം കുട്ടികളുടെ പിതാവ് ഫോണിൽ നിന്ന് ഗെയിമുകൾ ഡിലീറ്റ് ചെയ്തിരുന്നെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്.
ഓൺലൈൻ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിനായിരുന്നു പെൺകുട്ടികൾ അടിമപ്പെട്ടിരുന്നത്. പഠനത്തിൽ ശ്രദ്ധിക്കാൻ ഇവർക്ക് താത്പര്യമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ച 16 വയസുകാരി ഇപ്പോഴും നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. നിരവധി കുറിപ്പുകൾ എഴുതിവച്ച ശേഷമാണ് പെൺകുട്ടികൾ ജീവനൊടുക്കിയത്. ഇതിൽ പിതാവിനോട് ക്ഷമാപണം നടത്തുന്ന കുറിപ്പുമുണ്ട്. സോറി പപ്പാ എന്ന എഴുതിയതിനൊപ്പം കരയുന്ന ക്യാരിക്കേച്ചറുകളുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. കുളിക്കാൻ പോലും ഒരുമിച്ച് പോകുന്ന ശീലമായിരുന്നു മൂവർക്കും ഉണ്ടായിരുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.