Wednesday, 18 March 2026

പാലാ ബിസിനസ് കോൺക്ലേവ് 2026 സംഘടിപ്പിക്കുന്നു.

SHARE

 

സാമ്പത്തിക മാന്ദ്യവും സാമ്പത്തിക രംഗത്തെ  ഉദ്യോഗസ്ഥരുടെ ഭീഷണിയും നിയമങ്ങളുടെ ദുരുപയോഗവും  മൂലം വ്യാപാരികൾ അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധികൾ ഇന്ന് പാലായിലും ശക്തമായി അനുഭവപ്പെടുകയാണ്.

അനുകൂലമല്ലാത്ത വ്യാപാരാന്തരീക്ഷം,അനാവശ്യ നിയമതടസ്സങ്ങൾ, ധനസഹായത്തിൻ്റെ അപര്യാപ്തത തുടങ്ങി നിരവധി പ്രശ്നങ്ങൾ പ്രാദേശിക ബിസിനസ് സമൂഹത്തെ ബാധിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ, പാലായിലെ വ്യാപാരികൾക്ക് ഒരു പുതിയ ദിശയും ആത്മവിശ്വാസവും നൽകുന്നതിനായി  പാലാ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു.

 വ്യാപാരികൾ നേരിടുന്ന വെല്ലുവിളികളെ തുറന്ന് ചര്‍ച്ച ചെയ്യുകയും, പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഈ കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം. 
കൂടാതെ, കേന്ദ്ര സർക്കാരിന്റെ സംരംഭക അനുകൂല പദ്ധതികൾ, സ്റ്റാർട്ടപ്പ് പ്രോത്സാഹനങ്ങൾ, വായ്പാ സഹായങ്ങൾ, നികുതി ഇളവുകൾ എന്നിവയെക്കുറിച്ചും വിശദമായി അവലോകനം നടത്തും. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പ്രാദേശിക ബിസിനസുകൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും എന്നുമുള്ള കാര്യങ്ങളെ പറ്റി  അഡ്വ ഷോൺ ജോർജ് വിശദീകരിക്കും. 

ഈ വേദിയിൽ രാജ്യത്തെ പ്രമുഖ വ്യവസായികളും എൻഡിഎ നേതാക്കളുമായ രാജീവ് ചന്ദ്രശേഖർ, കിറ്റക്സ് എംഡി സാബു എം ജേക്കബ്  തുടങ്ങിയവരുടെ സാന്നിധ്യം പ്രതീക്ഷിച്ച് അവരുടെ വിജയാനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ച് യുവ സംരംഭകർക്ക് പ്രചോദനവും മാർഗനിർദേശവും നൽകും.

പാലായിലെ വ്യാപാര സമൂഹത്തിന് പുതിയ സാധ്യതകൾ തുറക്കുന്ന, ആത്മവിശ്വാസം പകരുന്ന ഒരു നിർണായക വേദിയായിരിക്കും ഈ കോൺക്ലേവ്. എല്ലാവരും പങ്കാളികളായി ഈ മാറ്റത്തിന്റെ ഭാഗമാകാം എന്ന് കോൺക്ലേമിന്റെ ഭാരവാഹികൾ അറിയിച്ചു 

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.